pic

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്സിലൂടെയുള്ള അഭിനന്ദന സന്ദേശത്തിന് നന്ദി രേഖപ്പെടുത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. തിങ്കളാഴ്ചയാണ് പാ​കി​സ്ഥാ​ൻ​ ​മു​സ്ലിം​ ​ലീ​ഗ് - നവാസ് ( പി.എം.എൽ - എൻ)​ അദ്ധ്യക്ഷൻ ഷെഹ്ബാസ് രണ്ടാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഫെബ്രുവരി 8ന് നടന്ന തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയും ഭൂരിപക്ഷം നേടിയിരുന്നില്ല. ഇതോടെ ബി​ലാ​വ​ൽ​ ​ഭൂ​ട്ടോ​ ​സ​ർ​ദ്ദാ​രിയുടെ പി.പി.പി അടക്കം ഏഴ് പാർട്ടികളുടെ പിന്തുണയിലാണ് ഷെഹ്ബാസ് പ്രധാനമന്ത്രിയായത്. 2022 ഏപ്രിൽ - 2023 ഓഗസ്റ്റ് വരെയായിരുന്നു ഷെഹ്ബാസിന്റെ ആദ്യ ടേം.