തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് നിന്ന് വർക്കല പോകുന്ന വഴി വടശ്ശേരിക്കോണത്തുള്ള ഒരു വീടിന് പിറകിലാണ് സംഭവം. കിണറിനകത്ത് രണ്ട് ദിവസമായി ഒരു മൂർഖൻ പാമ്പിനെ കാണുന്നു. ഉടൻ വാവ സുരേഷിനെ വിളിച്ചു.

vavasuresh

സുഖമില്ലാത്തത് കാരണം വീട്ടുകാർക്ക് വാവയെ ഫോണിൽ കിട്ടാത്തത് കാരണം മറ്റൊരു പാമ്പ് പിടുത്തക്കാരനെ വിളിച്ചു. കിണറിൽ ഇറങ്ങിയ അദ്ദേഹത്തിന്റെ തലയിൽ മൺവെട്ടി വീണ് നാല് സ്റ്റിച്ച്.

അടുത്തദിവസം വാവ സുരേഷിനെ വീണ്ടും വിളിച്ചു.അങ്ങനെയാണ് ഇന്ന് വാവ ഈ വീട്ടിൽ എത്തിയത്. ആഴമുള്ള കിണറിൽ മാളത്തിനകത്താണ് മൂർഖൻ ഇരിക്കുന്നത്. മാളം പൊളിച്ച് പിടികൂടുക പ്രയാസമാണ്, അതിനടിയിൽ വലിയൊരു പാറയാണ്, അവസാനം കിണറിൽ വെള്ളം നിറച്ച് മൂർഖൻ പാമ്പിനെ പുറത്ത് ചാടിച്ചു. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...