viswasam

ശിവരാത്രിയുമായി ബന്ധപ്പെട്ട് ഇന്ന് എല്ലാ ശിവക്ഷേത്രങ്ങളിലും പ്രത്യേക പൂജകളുണ്ടാകും. വ്രതം നോറ്റ് ഉറക്കമിളച്ചാണ് ഓരോ ഭക്തരും ഇന്നത്തെ ദിവസം ആഘോഷിക്കുന്നത്. ഈ ദിവസം വ്രതമെടുക്കുന്നതും പൂജകൾ ചെയ്യുന്നതും വളരെ നല്ലതാണെന്നാണ് പറയുന്നത്. ചില നക്ഷത്രക്കാർക്ക് ഇതിലൂടെ കൂടുതൽ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഈ നക്ഷത്രക്കാർ ആരൊക്കെയെന്ന് നോക്കാം.

അശ്വതി

ഈ നക്ഷത്രക്കാർ ശിവരാത്രി ദിവസം ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുകയാണെങ്കിൽ കുടുംബത്തിന് മുഴുവൻ അതിന്റെ ഫലം ലഭിക്കുന്നതാണ്. ഇവർക്ക് ഇതിലൂടെ എല്ലാ ഐശ്വര്യങ്ങളും ലഭിക്കും. ഈ നക്ഷത്രക്കാർ ശിവരാത്രി വ്രതമെടുത്താൽ ഫലം ഇരട്ടിക്കും.

കാർത്തിക

കാർത്തിക നക്ഷത്രക്കാർക്ക് ഇപ്പോൾ വളരെ നല്ല സമയമാണ്. ഇവർക്ക് സാമ്പത്തികപരമായോ അല്ലാതെയോ യാതൊരു കുറവുകളും ഉണ്ടാകില്ല. എന്നാൽ, ആരോഗ്യപരമായോ അല്ലാതെയോ ഉള്ള കാരണങ്ങളാൽ ഇതൊന്നും അനുഭവിക്കാനുള്ള യോഗം ഈ നക്ഷത്രക്കാർക്കുണ്ടാകില്ല. ഈ പ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കാൻ നിങ്ങൾ ശിവരാത്രി ദിവസം ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നതിലൂടെ സാധിക്കും.

പുണർതം

ശിവരാത്രി ദിവസം പുണർതം നക്ഷത്രക്കാർ ശിവക്ഷേത്രത്തിൽ വ്രതമെടുത്ത് ദർശനം നടത്തുന്നത് വളരെ നല്ലതാണ്. ഈ ദിവസം പ്രാ‌ർത്ഥിച്ചാൽ എത്ര വലിയ വിഷമങ്ങളും മാറിക്കിട്ടും. ജീവിതത്തിൽ ഉയർച്ചകൾ നേടാനും ഇതിലൂടെ സാധിക്കും.

അവിട്ടം

വളരെയേറെ ദുഃഖിപ്പിക്കുന്ന കാര്യങ്ങളാണ് ഇവരുടെ ജീവിതത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ശിവരാത്രി ദിവസം വ്രതമെടുത്ത് ക്ഷേത്രദർശനം നടത്തുന്നതിലൂടെ ദുർഘടം പിടിച്ച ഈ സമയത്തെ അതിജീവിക്കാൻ സാധിക്കും. ക്ഷേത്രത്തിൽ പോയി ഏതെങ്കിലും വഴിപാടുകൾ നടത്തുന്നതും നല്ലതാണ്. പ്രത്യേകിച്ചും അഷ്ടോത്തരാർച്ചന പോലുള്ള വഴിപാടുകൾ. നിങ്ങളുടെ ദോഷങ്ങൾ മാറ്റാൻ ഇത് സഹായിക്കും.