ചിത്രത്തിന്റെ പൂജ നാളെ

ss

സൈജു കുറുപ്പ് നായകനായി അഭിനയിക്കുന്ന നവാഗതനായ കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് സൈജുവിന്റെ ഭാര്യ അനുപമ ബി. നമ്പ്യാർ. സൈജു കുറുപ്പ് എൻർടെയ്ൻമെന്റ്സിന്റെ ബാനറിൽ അനുപമ ബി. നമ്പ്യാരും തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ നാളെ രാവിലെ അങ്കമാലി ജോഷ് മാളിൽ നടക്കും. തുടർന്ന് ചിത്രീകരണം ആരംഭിക്കും.മാള, അന്നമനട എന്നിവിടങ്ങളാണ് ലൊക്കേഷൻ. സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണ്. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിലാണ് കഥാപരിസരം.സായ് കുമാർ, അഭിരാം രാധാകൃഷ്ണൻ ,കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, സോഹൻ സീനുലാൽ, നന്ദു പൊതുവാൾ, ഗംഗ , ശ്രുതി സുരേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. 2005ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം സിനിമയിലൂടെയാണ് സൈജു കുറുപ്പ് വെള്ളിത്തിരയിൽ എത്തുന്നത്.കാരക്ടർ , കോമഡി വേഷങ്ങളിൽ മാത്രമല്ല, നായകനായും മിന്നി തിളങ്ങു

കയാണ് സൈജു കുറുപ്പ്.ജയറാം നായകനായ അബ്രഹാം ഒാസ്ളലർ ആണ് സൈജുവിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.