must

കൊച്ചി: പരമ്പരാഗത ചക്കിലാട്ടിയ കടുകെണ്ണയിൽ ക്യാൻസറിനെ തടയാൻ കഴിയുന്ന ഓറന്റ്യാമൈഡ് അസറ്റേറ്റെന്ന മൂലകമടങ്ങിയിട്ടുണ്ടെന്ന് പ്രമുഖ യോഗ ഗുരു രാംദേവിന്റെ പതജ്ഞലി വിദ്യാപീഠത്തിൽ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. ക്യാൻസറിനെ സുഖപ്പെടുത്തുന്നതിനും പ്രതിരോധിക്കുന്നതിനും ചക്കിലാട്ടിയ കടുകെണ്ണയ്ക്ക് കഴിയുമെന്ന് പ്രമുഖ ശാസ്ത്ര ജേണലായ ഫുഡ് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

കാളകളെ പൂട്ടിയ ചക്കിലിട്ട് പരമ്പരാഗത രീതിയിൽ കടുക് ആട്ടിയെടുക്കുന്ന എണ്ണയിൽ ക്യാൻസറിനെ തടയുന്ന പ്രത്യേക മൂലകങ്ങൾ കണ്ടെത്തിയതായി പതജ്ഞലി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അവകാശപ്പെട്ടു. ഇന്ത്യയുടെ പരമ്പരാഗത സാങ്കേതികവിദ്യകൾ ഏറെ ഫലപ്രാപ്തിയുള്ളതാണെന്ന് പുതിയ ഗവേഷണ ഫലം തെളിയിക്കുന്നതായി സ്വാമി രാംദേവ് പറഞ്ഞു. വലിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് മാത്രമല്ല ശാസ്ത്രമെന്നും ചെറിയ ടെക്നിക്കുകൾക്ക് മനുഷ്യന്റെ ജീവിതം തന്നെ മാറ്റിമറിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.