
തിരുവനന്തപുരം: ബൈക്ക് ആക്‌സിഡന്റ് ആയി ചികിത്സയിൽ കഴിയുന്ന യുവാവ് സഹായം തേടുന്നു. തിരുമല പ്ലാവിള, ആനയിടവഴിയിൽ താമസിക്കുന്ന രഞ്ജിത് ആർ.എസ് എന്ന 31കാരനാണ് സുമനസുകളുടെ സഹായം തേടുന്നത്.
മാർച്ച് 2ന് തച്ചോട്ടുകാവിന് സമീപം പിടാരത്തുവച്ചാണ് രഞ്ജിത്തിന് ആക്‌സിഡന്റ് സംഭവിച്ചത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അനന്തപുരി ഹോസ്പിറ്റൽ ചികിത്സയിൽ കഴിയുകയാണ്. രഞ്ജിത്തിന്റെ തുടർചികിത്സക്കായി ഏകദേശം 10 ലക്ഷം രൂപയാണ് ചെലവുവരുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രഞ്ജിത്തിന്റെ കുടുംബം തുടർചികിത്സക്കായി സഹായം തേടുകയാണ്.
 
സഹായിക്കാൻ താത്പര്യമുള്ളവർ 759195 8954 എന്ന ഗൂഗിൾ പേ നമ്പറിലോ ബാങ്ക് അക്കൗണ്ടിലോ പണം നൽകാവുന്നതാണ്.