
നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ ജനനം: 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ വനിതാ ദിനത്തിൽപുറത്ത്.
ക്രയോൺസ് പിക്ചേഴ്‌സിന്റെ ബാനറിൽ അഭിജിത് അശോകൻ നിർമിച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്ത "ജനനം : 1947 പ്രണയം തുടരുന്നു" എന്ന ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങൾക്കും മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. നാല്പതു വർഷമായി ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിക്കുന്ന കോഴിക്കോട് ജയരാജന്റെ ആദ്യ നായക വേഷം ആണ് . പ്രശസ്ത നർത്തകിയും അഭിനേത്രിയുമായ ലീല സാംസൺ ആണ് നായിക. മാർച്ച് 15ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ അനു സിതാര, ദീപക് പറമ്പോൽ, നോബി മാർക്കോസ്, ഇർഷാദ് അലി, പൗളി വത്സൻ, നന്ദൻ ഉണ്ണി, അംബി നീനാസം, സജാത് ബ്രൈറ്റ്എ ന്നിവർ ആണ് മറ്റു താരങ്ങൾ.പി .ആർ. ഒ പ്രതീഷ് ശേഖർ.