
ഇറ്റാവ: സർവീസസോ, ഗോവയോ... സന്തോഷ് ട്രോഫിയിൽ പുതിയ കിരിടാവകാശിയെ ഇന്ന് രാത്രിയറിയാം. യുപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയം വേദിയാകുന്ന ഫഐനൽ പോരാട്ടം രാത്രി 7 മുതലാണ്. സെമിയിൽ മണിപ്പൂരിനെതിരെ പിന്നിൽ നിന്ന് പൊരുതിക്കയറിഎക്സ്ട്രാ ടൈമിൽ നേടിയ ഗോളിലൂടെ 2-1ന്റെ ജയം നേടിയാണ് ഗോവ ഫൈനലിലെത്തിയത്. മിസോറമിനെ ഇതേ സ്കോറിന് കീഴടകക്കിയാണ് സർവീസസ് കലാശക്കളിക്ക് ടിക്കറ്റെടുത്തത്. 21-ാം മിനിട്ടിൽ മലയാളി താരം രാഹുൽ രാമകൃഷ്ണനാണ് സർവീസസിന്റെ ആദ്യ ഗോൾ നേടിയത്.
2018-19ൽ ലുധിയാനയിൽ പഞ്ചാബിനെ കീഴടക്കി കിരീടത്തിൽ മുത്തമിട്ട ശേഷം സർവീസസ് കളിക്കുന്ന ആദ്യ സന്തോഷ് ട്രോഫി ഫൈനലാണ് ഇത്തവണത്തേത്. 2016-17ൽ സ്വന്തം നാട്ടിൽ ബംഗാളിനോട് തോറ്റ് റണ്ണറപ്പായ ശേഷം ഗോവകളിക്കുന്ന ആദ്യ കലാശപ്പോരാണിത്.
കിരീട നേട്ടം
6- തവണ സർവീസസ് സന്തോഷ് ട്രോഫി ചാമ്പ്യൻമാരായി. ഏറ്റവും കൂടൂതൽ കിരീടം നേടിയ ടീമുകളുടെ പട്ടികയിൽ കേരളത്തിന് പിന്നിൽ നാലാം സ്ഥാനത്ത്. 5 തവണ റണ്ണറപ്പായി. അവസാനം കിരീടമുയർത്തിയത് 2019ൽ ലുധിയാനയിൽ.
5- തവണയാണ് ഗോവ സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടത്. 8 തവണ റണ്ണറപ്പായി. അവസാനം ചാമ്പ്യൻമാരായത് 2009ൽ. അലസാനം ഫൈനൽ കളിച്ചത് 2017ൽ
ലൈവ്
ഫിഫ പ്ലസിലും അരുണാചൽ പ്രദേശ് ഫുട്ബാൾ അസോസിയേഷന്റെ യൂട്യൂബ് ചാനലിലും