
തിരുവനന്തപുരം: കോൺഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പിയാണെങ്കിൽ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കരുതെന്ന് കേരള ദളിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ പറഞ്ഞു. ബി.ജെ.പിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിൽ രാഹുൽ മത്സരിക്കണം. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സ്വാധീനമുള്ള കേരളത്തിൽ അവർക്കെതിരെ മത്സരിക്കുന്നത് രാഷ്ട്രീയ ധാർമികതയല്ലെന്നും അദ്ദേഹം പറഞ്ഞു.