arrest

കട്ടപ്പന: ഇടുക്കിയിലെ കട്ടപ്പനയിലും നരബലിയെന്ന് സംശയം. ഒരു കുട്ടിയുൾപ്പടെ രണ്ടുപേരെയാണ് കൊന്ന് കുഴിച്ചുമൂടിയത്. മോഷണക്കേസിൽ പിടിയിലായ പ്രതികളെ ചോദ്യംചെയ്തപ്പോഴാണ് നരബലി സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്‌ണു വിജയൻ (27), പുത്തൻപുരയിക്കൽ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരാണ് അറസ്റ്റിലായത്.രണ്ടുപേരെ കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങൾ വീടിന്റെ തറയിൽ കുഴിച്ചിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വീട്ടിൽ നടത്തിയ പരിശോധനയിൽ മന്ത്രവാദത്തിന്റെയും മറ്റും തെളിവുകൾ ലഭിച്ചിട്ടുണ്ട്.

അറസ്റ്റിലായ വിഷ്ണുവിന്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു എന്നിവരെയാണ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. കട്ടപ്പന സാഗര ജംഗ്ഷനിൽ വിഷ്ണുവിന്റെ പഴയ വീടിന്റെ തറയിലാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടത്. നിതീഷിന് വിഷ്ണുവിന്റെ സഹോദരിയിൽ ഉണ്ടായ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഗന്ധർവന് കൊടുക്കാനെന്നുപറഞ്ഞാണ് അമ്മയുടെ പക്കൽനിന്ന് കുഞ്ഞിനെ വാങ്ങിക്കൊണ്ടുപോയത്. നിതീഷ് തന്നെയാണ് മന്ത്രവാദത്തിന് നേതൃത്വം നൽകിയതും.

നഗരത്തിലെ ഒരു വർക്ക്‌ ഷോപ്പിൽ നിന്ന് മോഷണം നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. അർദ്ധരാത്രി മോഷണം നടത്തുന്നതിനിടെ വർക്ക് ഷോപ്പ് ഉടമയുടെ മകനാണ് ഇരുവരെയും കാണുന്നതും പിടികൂടുന്നതും. ഇവരെ ചോദ്യംചെയ്തതോടെയാണ് നരബലിസംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. ഇതേത്തുടർന്ന് പ്രതികളുടെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. ഉടൻതന്നെ പരിശോധന ആരംഭിക്കും.

2022 ഒക്ടോബർ പതിനൊന്നിനാണ് കേരളത്തെ ഞെട്ടിച്ച് ഇലന്തൂർ നരബലി പുറത്തറിഞ്ഞത്. കേസിലെ പ്രതികളായ പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​യാ​യ മ​ന്ത്ര​വാ​ദി മു​ഹ​മ്മ​ദ്​ ഷാ​ഫി (53), പാ​ര​മ്പ​ര്യ തി​രു​മ്മു​വൈ​ദ്യ​ൻ ഇ​ല​ന്തൂ​ർ പു​ളി​ന്തി​ട്ട ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ക​ട​കം​പി​ള്ളി​ൽ ഭ​ഗ​വ​ൽ​സിംഗ്​ (71), ഭാ​ര്യ ലൈ​ല (67) എ​ന്നി​വ​രാണ് അറസ്റ്റിലായത്. ഇവർ ഇപ്പോൾ ​ ജ​യി​ലി​ലാ​ണ്. ലോ​ട്ട​റി വി​ൽ​പ്പനക്കാരായ ത​മി​ഴ്‌​നാ​ട് ധ​ർ​മ​പു​രി സ്വ​ദേ​ശി​യാ​യ എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര​യി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ച്ചി​രു​ന്ന പ​ത്മ (52), വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി റോ​സ്​​ലി​ൻ (49) എ​ന്നി​വ​രെ​യാ​ണ്​ ഇ​ല​ന്തൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ച്ച്​ കെ​ട്ടി​യി​ട്ട്​ ക​ഴു​ത്ത​റു​ത്ത്​ കൊ​ല​പ്പെ​ടു​ത്തി ക​ഷ​ണ​ങ്ങ​ളാ​ക്കി കു​ഴി​ച്ചി​ട്ട​ത്. ചില ശരീരഭാഗങ്ങൾ പ്രതികൾ കഴിക്കുകയും ചെയ്തുവത്രേ.