
ന്യൂഡൽഹി: റോഡരികിൽ നിസ്‌കരിച്ചവരെ ബൂട്ടിട്ട് ചവിട്ടിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. ഡൽഹിയിലെ ഇന്ദർലോക് ഏരിയിലാണ് സംഭവം നടന്നത്. സസ്പെൻഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പുറത്തുവന്ന വീഡിയോയിൽ പള്ളിയ്ക്ക് അടുത്തുള്ള റോഡരികിൽ കുറച്ച് പേർ നിസ്‌കരിക്കുന്നതും ഇതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ബൂട്ടിട്ട് അവരെ ചവിട്ടുന്നതും കാണാം. രണ്ട് പേരെ പൊലീസ് ചവിട്ടുന്നുണ്ട്. ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ നിരവധി വിമർശനങ്ങളും ഉയർന്നു.
ഇന്ന് നടന്ന സംഭവത്തിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടെന്നും ആ പൊലീസുകാരെ സസ്പെൻഡ് ചെയ്തെന്നും ഡൽഹി നോർത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എം കെ മീണ പറഞ്ഞു. സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
പള്ളിയിൽ തിരക്ക് കൂടുതലായതിനാലാണ് കുറച്ച് പേർ റോഡരികിൽ ഇരുന്ന് നിസ്‌കാരിച്ചതെന്നാണ് വിവരം. ഇവരെ ചവിട്ടിയതിന് പിന്നാലെ സ്ഥലത്ത് ജനങ്ങളും പൊലീസും തമ്മിൽ ഉന്തുതള്ളുമായി. ഇതിനെ തുടർന്ന് സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
बेहद शर्मनाक!
— Delhi Congress (@INCDelhi) March 8, 2024
सड़क पर नमाज़ अदा करते नमाज़ियों को @DelhiPolice का जवान लात से मार रहा है।
इससे ज्यादा शर्म की बात और क्या हो सकती है?@LtGovDelhi pic.twitter.com/8ksWzOfp0P