കൊച്ചി: ടെലികോം സേവനങ്ങൾക്കുള്ള എട്ട് ബാൻഡുകളിലുള്ള സ്പെക്ട്രത്തിന്റെ ലേലം മേയ് 20 ന് നടക്കും. 96,317 കോടി രൂപയാണ് അടിസ്ഥാന വില. റിലയൻസ് കമ്യൂണിക്കേഷൻ ഉൾപ്പെടെ പൂട്ടിപ്പോയ കമ്പനികളുടെ സ്പെക്ട്രവും പുനർലേലം നടത്തും.