
തിരുവനന്തപുരം: കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിച്ച് വികസനം അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്രത്തിനും അതിന് പിന്തുണ നൽകുന്ന യു.ഡി.എഫിനുമെതിരായി പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനം വിധിയെഴുതുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി. പാവപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. നികുതിയിനങ്ങളിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട പണം പിടിച്ചുവയ്ക്കുന്നു. കേന്ദ്ര നിലപാടുകൾക്കെതിരെ ലോക്സഭയിൽ പ്രതികരിക്കാത്ത യു.ഡി.എഫിന് ഈ തിരഞ്ഞെടുപ്പ് വാട്ടർലൂ ആകും.