h

തിരുവനന്തപുരം : ബി.ജെ.പി മുൻ സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ മോർച്ച ദേശീയ ഭാരവാഹിയുമായിരുന്ന എ.കെ. നസീർ സി.പി.എമ്മിൽ ചേർന്നു. എ.കെ.ജി സെന്ററിലെത്തിയ എ.കെ.നസീറിനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. 30 വർഷത്തോളം ബി.ജെ.പി അംഗമായിരുന്നു.

മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളോട് ബി.ജെ.പി നല്ല രീതിയിലല്ല പ്രവർത്തിക്കുന്നതെന്നും ഇതാണ് പാർട്ടി വിടാൻ കാരണമെന്നും എ.കെ. നസീർ പറഞ്ഞു എം.ടി. രമേശിനെതിരെ ആരോപണമുയർന്ന മെഡിക്കൽ കോഴ വിവാദത്തിൽ അന്വേഷണ കമ്മിഷൻ അംഗമായിരുന്നു. വർക്കല എസ്.ആർ.,​ ചെർപ്പുളശേരി മെഡിക്കൽ കോളേജുകൾക്ക് മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ അംഗീകാപം നേടിത്തരാമെന്ന പേരിൽ കോടികൾ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം ഉയർന്നത്. കുമ്മനം രാജശേഖരൻ ബി.ജെ.പി അദ്ധ്യക്ഷനായിരിക്കെ നസീറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിലൂടെയാണ് ആരോപണം പുറത്തുവന്നത്. ഈ സംഭവത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെ എ.കെ. നസീറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.