ആലുവ: ശിവമന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പെരിയാറിൽ മുങ്ങിക്കുളിച്ച് പിതൃമോക്ഷത്തിനായി ബലിയർപ്പിക്കാൻ ലക്ഷക്കണക്കിന് ഭക്തരെത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മണപ്പുറത്തും മറുകരയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമത്തിലുമാണ് ബലിതർപ്പണം നടന്നത്. മണപ്പുറത്ത് നൂറോളം ബലിത്തറകളുണ്ടായിരുന്നു. അദ്വൈതാശ്രമത്തിൽ ഒരേസമയം 2000 പേർക്ക് തർപ്പണസൗകര്യമൊരുക്കിയിരുന്നു.