pic

കറാച്ചി : പാകിസ്ഥാനിൽ മതനിന്ദ കുറ്റത്തിന് 22കാരനായ വിദ്യാർത്ഥിക്ക് വധശിക്ഷ വിധിച്ച് കോടതി. ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലെ വീഡിയോകളും ചിത്രങ്ങളും അപകീർത്തികരമായ സന്ദേശങ്ങളും യുവാവ് വാട്സ്‌ആപ്പിലൂടെ പ്രചരിപ്പിച്ചതായി പഞ്ചാബ് പ്രവിശ്യയിലെ കോടതി കണ്ടെത്തി. ഇതേ കേസിൽ ഉൾപ്പെട്ട 17കാരന് ജീവപര്യന്തം ശിക്ഷ വിധിച്ചു. 2022ൽ ലാഹോറിലെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ( എഫ്.ഐ.എ )​ ആണ് കേസ് രജിസ്റ്റർ ചെയ്തത്. വിധിക്കെതിരെ ലാഹോർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് യുവാവിന്റെ കുടുംബം അറിയിച്ചു.