
തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷന്റെ താൽക്കാലിക ചുമതല എം എം ഹസന് നൽകി എ ഐ സി സി. ലോക്സഭ തിരഞ്ഞെടുപ്പിൽ കെ സുധാകരൻ വീണ്ടും മത്സരിക്കുന്നതിനാലാണ് ചുമതല നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമാണ് ചുമതല നൽകിയിട്ടുള്ളത്. നിലവിൽ യു ഡി എഫ് കൺവീനറാണ് എം എം ഹസൻ.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതിന്റെ തിരിച്ചടി മറികടക്കാന്‍ കെ കരുണാകരന്റെ തട്ടകമായ തൃശൂരില്‍ കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് നിര്‍ണായക നീക്കം. തൃശൂരിലെ സിറ്റിംഗ് എംപി ടി.എന്‍ പ്രതാപന്‍ ഒഴികെ ബാക്കി എല്ലാവര്‍ക്കും വീണ്ടും അവസരം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ തവണ 19 സീറ്റിലും വിജയിച്ചപ്പോള്‍ നഷ്ടമായ ആലപ്പുഴ തിരിച്ചുപിടിക്കാന്‍ കെ.സി വേണുഗോപാല്‍ തിരികെ എത്തി. എ.എം ആരിഫ്, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ മത്സരിക്കുന്ന മണ്ഡലം ഇതോടെ ശക്തമായ ത്രികോണ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പായി.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇവര്‍തിരുവനന്തപുരം - ശശി തരൂര്‍
ആറ്റിങ്ങല്‍ - അടൂര്‍ പ്രകാശ്
മാവേലിക്കര - കൊടിക്കുന്നില്‍ സുരേഷ്
പത്തനംതിട്ട - ആന്റോ ആന്റണി
ആലപ്പുഴ - കെ.സി വേണുഗോപാല്‍
ഇടുക്കി - ഡീന്‍ കുര്യാക്കോസ്
എറണാകുളം - ഹൈബി ഈഡന്‍
ചാലക്കുടി - ബെന്നി ബെഹനാന്‍
തൃശൂര്‍ - കെ.മുരളീധരന്‍
ആലത്തൂര്‍ - രമ്യ ഹരിദാസ്
പാലക്കാട് - വി.കെ ശ്രീകണ്ഠന്‍
കോഴിക്കോട് - എം.കെ രാഘവന്‍
വടകര - ഷാഫി പറമ്പില്‍
വയനാട് -രാഹുല്‍ ഗാന്ധി
കണ്ണൂര്‍ - കെ സുധാകരന്‍
കാസര്‍കോട് - രാജ്‌മോഹന്‍ ഉണ്ണിത്താന്‍