
അബുജ: നൈജീരിയയിലെ വടക്കു - പടിഞ്ഞാറൻ പട്ടണമായ കുരിഗയിൽ 280ലേറെ സ്കൂൾ കുട്ടികളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി. ഇന്നലെ രാവിലെ സ്കൂൾ അസംബ്ലിക്കായി കുട്ടികൾ ഗ്രൗണ്ടിൽ ഒത്തുകൂടിയപ്പോൾ മോട്ടോർ സൈക്കിളുകളിൽ തോക്കുകളുമായി നിരവധി പേർ ഇരച്ചുകയറുകയായിരുന്നു. 8നും 15നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. മേഖലയിൽ ക്രിമിനൽ സംഘങ്ങൾ മോചനദ്രവ്യം ആവശ്യപ്പെട്ട് ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് പതിവാണ്.