ജംഷഡ്പൂർ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്.സിയും മുംബയ് സിറ്റി എഫ്.സിയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. സിവേറിയോ ജംഷഡ്പൂരിനായും ചാംഗ്തെ മുംബയ്‌ക്കായും ലക്ഷ്യം കണ്ടു. 82-ാം മിനിട്ടിൽ ചുക്‌വു ചുവപ്പ് കാ‌ർ‌ഡ് കണ്ടതിനാൽ പത്തുപേരുമായാണ് മുംബയ് മത്സരം പൂർത്തിയാക്കിയത്. സമനിലയുമായി പോയിന്റ് ടേബിളിൽ ഒന്നാമതാണ് മുംബയ്. ജംഷഡ്പൂർ ആറാമതാണ്.