
കാസര്‍കോട്: ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് അതിഞ്ഞാലിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അപകടത്തില്‍ മരിച്ചത് അന്യസംസ്ഥാന തൊഴിലാളികളാണെന്നാണ് സംശയിക്കുന്നത്. എന്നാല്‍ ഇവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ നാട്ടുകാരാണ് റെയില്‍വേ ട്രാക്കില്‍ മൃതദേഹങ്ങള്‍ കണ്ടത്. ഉടനെ തന്നെ ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.