u

ന്യൂഡൽഹി : വനിതാ പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന ത്രില്ലർ പോരാട്ടത്തിൽ യു.പി വാരിയേഴ്സിന് ഡെൽഹി ക്യാപിറ്റൽസിനെതിരെ 1 റൺസിന്റെ നാടകീയ ജയം. ബാറ്റിംഗിൽ അർദ്ധ സെഞ്ച്വറി നേടുകയും ബൗളിംഗിൽ ഹാട്രിക്കുമായി തിളങ്ങുകയും ചെയ്ത ദീപ്തി ശ‌ർമ്മയാണ് വാരിയേഴ്സിന്റെ വിജയശില്പി. ആദ്യം ബാറ്റ് ചെയ്ത യു.പി 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. 48പന്തിൽ 59റൺസ് നേടിയ ദീപ്തി ശർമ്മയാണ് യു.പിയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി 19.5 ഓവറിൽ 137 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 18 ഓവർ അവസാനിക്കുമ്പോൾ 124/4 എന്ന നിലയിൽ 6 വിക്കറ്റ് കൈയിലിരിക്കെ 12 പന്തിൽ 15 റൺസ മാത്രം മതിയായിരുന്ന അവസ്ഥയിൽ നിന്നാണ് ഡൽഹി തകർന്നത്. 19-ാം ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ അന്ന ബെൽ സതർലാൻഡിനേയും (6), അരുന്ധതി റെഡ്ഡിയേയും (0) പുറത്താക്കിയാണ് ദീപ്തി ഹാട്രിക്ക് തികച്ചത്. 19-ാം ഓവർ എറിയുന്നതിന് മുൻപ് ദീപ്തിയെറിഞ്ഞത് 14-ാം ഓവറായിരുന്നു. ആ ഓവറിലെ അവസാന പന്തിൽ മെഗ് ലാന്നിംഗിനെ (60) എൽബിയിൽ ദീപ്തി കുരുക്കിയിരുന്നു. ഇങ്ങനെയാണ് ദീപ്തി വനിതാ പ്രിമിയർ ലീഗിൽ ഹാട്രിക്ക് തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരിയായത്. 19-ാം ഓവറിലെ 4-ാം പന്തിൽ ശിഖാ പാണ്ഡയേയും ദീപ്തി പുറത്താക്കി. അവാസനഓവറിൽ 3 വിക്കറ്റ് കൈയിലിരിക്കെ ഡൽഹിക്ക് 10 റൺസ് വേണമായിരുന്നു ജയിക്കാൻ.എന്നാൽ ഗ്രേസ് ഹാരിസ് എറിഞ്ഞ ആ ഓവറിൽ 3,4,5 പന്തുകളിൽ റണ്ണൗട്ട് ഉൾപ്പെടെ 3 വിക്കറ്റ വീണതോടെ വാരിയേഴ്സ് നാടകീയ ജയംസ്വന്തമാക്കുകയായിരുന്നു.

48- അന്താരാഷ്ട്ര കരിയറിലെ 48-ാം സെഞ്ച്വറിയാണ് രോഹിത് നേടിയത് (12 ടെസ്റ്റ്+31 എകദിനം+5 ട്വന്റി). അന്തരാഷ്ട്ര കരയിറിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരങ്ങളിൽ നിലവിലെ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിനൊപ്പം പത്താം സ്ഥാനത്തെത്തിയിരിക്കുകയാണ് രോഹിത്.

4- ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഇന്ത്യൻ ഓപ്പണർ എന്ന സുനിൽ ഗാവസ്കറുടെ റെക്കാഡിനൊപ്പവും രോഹിത് ഇന്നലത്തെ സെഞ്ച്വറിയോടെ എത്തി. ഇരുവർക്കും ഇംഗ്ലണ്ടിനെതിരെ 4 സെഞ്ച്വറികളാണിപ്പോൾ ഉള്ളത്.