തിരുവനന്തപുരത്തെ മേനംകുളത്തും കാച്ചാണിയിലെ പുള്ളിക്കോണത്തുമാണ് ഇത്തവണ വാവ സുരേഷും സംഘവും എത്തിയത്. മേനംകുളം ജംഗ്ഷനിൽ കടകൾക്ക് പുറകിലായാണ് വാവയെ കാത്ത് അതിഥി ഉണ്ടായിരുന്നത്. വസ്‌തുവിന്റെ ഉടമയുടെ 70ാം പിറന്നാൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി പറമ്പ് വൃത്തിയാക്കുകയായിരുന്നു. ഇതിനിടെ കൂറ്റനൊരു അണലിയെ കണ്ടു. പിന്നാലെ ഉടൻ തന്നെ വാവ സുരേഷിനെ വിളിക്കുകയായിരുന്നു.

vava-suresh

കരിയില വൃത്തിയാക്കുന്നതിനിടെ തലനാരിഴയ്ക്കാണ് ഒരാൾ അണലിയുടെ കടിയിൽ നിന്ന് രക്ഷപ്പെട്ടത്. കരിയിലയുടെ നിറമായതിനാൽ അണലിയെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് വാവ പറയുന്നു. അണലികളുടെ പ്രസവകാലമാണ് ഇപ്പോഴെന്നും അതിനാൽ തന്നെ അപകടകാരിയായ ഈ പാമ്പിനെ സൂക്ഷിക്കണമെന്നും വാവ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ മൂർഖൻ പാമ്പുകളുടെ മുട്ട വിരിയാറായ സമയമാണെന്നും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും വാവ നിർദേശം നൽകി. 26 കുഞ്ഞുങ്ങൾവരെ വയറ്റിലുള്ള ഗർഭിണിയായ അണലിയെയും താബൂക്ക് കല്ലിനടിയിൽ നിന്ന് മൂർഖൻ പാമ്പിനെയും പിടികൂടുന്ന സ്‌‌നേക്ക് മാസ്റ്ററിന്റെ പുതിയ എപ്പിസോഡ് കാണാം.