
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണവിലയിൽ വർദ്ധനവ് സംഭവിച്ചത്. 400 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 48,600 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,075 രൂപയുമായി. ഈ മാസം ആദ്യം മുതൽ സ്വർണവില ഉയർന്നിട്ടുണ്ട്. ഒരാഴ്ചയ്ക്കുളളിൽ 2520 രൂപയാണ് പവന് വർദ്ധിച്ചത്. അമേരിക്കയിലെ പണപ്പെരുപ്പമാണ് സ്വർണവിലയുടെ കുതിപ്പിന് കാരണം. അതേസമയം, വെളളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെളളിയുടെ ഇന്നത്തെ വില 103 രൂപയാണ്.
കഴിഞ്ഞ മാസം ആദ്യം ഒരു പവൻ സ്വർണത്തിന്റെ വില 46,520 രൂപയായിരുന്നു. ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് രണ്ടിനായിരുന്നു. 46,640 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ഫെബ്രുവരി 15ന് സ്വർണവിലയിൽ കനത്ത ഇടിവ് സംഭവിച്ചിരുന്നു.
മാർച്ചിലെ സ്വർണനിരക്ക് (22 കാരറ്റ്)
മാർച്ച് 09 ₹48,600
മാർച്ച് 08 ₹48,200
മാർച്ച് 07 ₹48,080
മാർച്ച് 06 ₹47,760
മാർച്ച് 05 ₹47,560
മാർച്ച് 04 ₹47,000
മാർച്ച് 03 ₹47,000
മാർച്ച് 02 ₹47,000
മാർച്ച് 01 ₹46,320