cinema

കാത്തിരിപ്പിനൊടുവിൽ ആടുജീവിതം ട്രെയിലർ പുറത്ത്. 12 മണിക്ക് പുറത്തിറങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നെങ്കിലും ഒരു മണിക്കൂറിലേറെ വൈകിയാണ് ട്രെയിലർ എത്തിയത്. ചൂട് മണൽത്തരികൾ പറക്കുന്ന മരുഭൂമിയുടെ കാഴ്‌ചയാണ് വീഡിയോയിൽ ആദ്യം കാണുന്നത്. പൃഥ്വിരാജിന്റെ അമ്പരപ്പിക്കുന്ന മേയ്‌ക്കോവർ ഈ ട്രെയിലറിൽ നമുക്ക് കാണാൻ സാധിക്കും. മരുഭൂമിയിൽ അനുഭവിച്ച ദുരിതങ്ങളെല്ലാം സെക്കന്റുകൾകൊണ്ട് ഈ വീഡിയോ കാട്ടിത്തരുന്നുണ്ട്. അമല പോളും ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പൃ​ഥ്വി​രാ​ജ് ​ നാ​യ​ക​നാ​യി​ ​ബ്ള​സി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ചിത്രം മാ​ർ​ച്ച് 28​നാണ് തീയേറ്ററുകളിലെത്തുന്നത്. മ​ല​യാ​ള​ത്തി​നു​ ​പു​റ​മേ​ ​ഹി​ന്ദി,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ട ​ ​ഭാ​ഷ​ക​ളി​ലും​ ​ചി​ത്രം​ ​ഒ​രു​ങ്ങു​ന്നു​ണ്ട്.​ ​ഹോ​ളി​വു​ഡ് ​ന​ട​ൻ​ ​ജി​മ്മി​ ​ജീ​ൻ​ ​ലൂ​യി​സ്,​ ​അ​മ​ല​ ​പോ​ൾ,​ശോ​ഭ​ ​മോ​ഹ​ൻ,​ ​ഇ​ന്ത്യ​ൻ​ ​ന​ട​ൻ​ ​കെ.​ആ​ർ.​ഗോ​കു​ൽ,​ ​പ്ര​ശ​സ്ത​ ​അ​റ​ബ് ​അ​ഭി​നേ​താ​ക്ക​ളാ​യ​ ​താ​ലി​ബ് ​അ​ൽ​ ​ബ​ലൂ​ഷി,​ ​റി​ക്കാ​ബി​ ​എ​ന്നി​വ​രും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ൽ​ ​എ​ത്തു​ന്നു​ണ്ട്.​ ​ഓ​സ്കാ​ർ​ ​അ​വാ​ർ​ഡ്‌​ ​ജേ​താ​ക്ക​ളാ​യ​ ​എ.​ആ​ർ​ ​റ​ഹ്മാ​ന്റെ​ ​സം​ഗീ​ത​വും​ ​റ​സൂ​ൽ​ ​പൂ​ക്കു​ട്ടി​യു​ടെ​ ​ശ​ബ്ദ​രൂ​പ​ക​ല്പ​ന​യും​ ​ആ​ടു​ജീ​വി​ത​ത്തി​ന്റെ​ ​പ്ര​ത്യേ​ക​ത​ക​ളാ​ണ്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​സു​നി​ൽ​ ​കെ​ .​എ​സ്.