
കൊച്ചി: ബാങ്കുകളുടെ പ്രവർത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചായി കുറയ്ക്കാൻ കുറയ്ക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം ഉടനുണ്ടായേക്കും. ഇതോടെ ശനി, ഞായർ ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല. കഴിഞ്ഞ ദിവസം ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷൻ നിർദേശത്തിന് പച്ചക്കൊടി നൽകി. സർക്കാർ തീരുമാനത്തിന് ശേഷം ബാങ്കുകളുടെ പ്രവർത്തന സമയം പുതുക്കി നിശ്ചയിക്കും.