
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി 2898 എഡി എന്ന ചിത്രത്തിലെ പ്രഭാസിന്റെ ലുക്ക് പുറത്ത്. ഭൈരവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഭാസിന്റെ ലുക്ക് ശിവരാത്രി ദിനത്തിലാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. കാശിയിലെ ഭാവികാലത്തെ സെറ്റിൽ നിന്ന് ഞങ്ങളവതരിപ്പിക്കുന്നു, കൽക്കിയിലെ 'ഭൈരവയെ എന്ന ടാഗ് ലൈനിലാണ് ചിത്രം പങ്കുവച്ചത്. ഒരു ഫാക്ടറിയിൽ പൂർണമായും കറുത്ത വസ്ത്രങ്ങൾ ധരിച്ച് നിൽക്കുന്ന പ്രഭാസിനെ പോസ്റ്ററിൽ കാണാം. ചിത്രത്തിന്റെ കഥയെക്കുറിച്ച് പ്രേക്ഷകർക്ക് കൗതുകം നൽകുന്ന തരത്തിലാണ് പോസ്റ്റർ.
പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുകോൺ, ജൂനിയർ എൻ.ടി.ആർ, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മേയ് 9 ന് റിലീസ് ചെയ്യും. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് കൽക്കി 2898 എഡി നിർമ്മിക്കുന്നത്. 600 കോടിയാണ് ബഡ്ജറ്റ്. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഭാവിയെ തുറന്നു കാണിക്കുന്ന സയൻസ് ഫിക്ഷനാണ് . പി.ആർ.ഒ: ആതിര ദിൽജിത്ത്