
കൊച്ചി: ഇന്ത്യയും യരറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് കേന്ദ്ര മന്ത്രിസഭ ഇന്നലെ അംഗീകാരം നൽകി. നോർവേ, സ്വിറ്റ്സർലൻഡ്, ഐസ്‌ലൻഡ്, ലീച്ചനെൻസ്റ്റീൻ എന്നീ രാജ്യങ്ങളുമായുള്ള കരാർ ഇന്ന് ഒപ്പുവെക്കും. അടുത്ത പതിനഞ്ച് വർഷത്തിനിടെ ഈ രാജ്യങ്ങളിലെ കമ്പനികൾ സംയുക്തമായി പതിനായിരം കോടി ഡോളർ നിക്ഷേപമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. പകരമായി ഇവിടെ നിന്നുള്ള വിവിധ ഉത്പന്നങ്ങളുടെ ഇറക്കുമതി നികുതി പരമാവധി കുറയ്ക്കാൻ ഇന്ത്യ തയ്യാറായേക്കും.