yamal

നൗകാമ്പ്: പ്രതിരോധ കോട്ടകെട്ടിയ മയ്യോർക്കയെ കൗമാര സൂപ്പർ താരം ലാമിനെ യമാലിന്റെ ഷൂട്ടിംഗ് മികവിൽ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ബാഴ്സലോണ സ്പാനിഷ് ലാലിഗയിൽ പോയിന്റ് ടേബിളിൽ രണ്ടാമതെത്തി. സ്വന്തം മൈതാനത്ത് ഗോൾ രഹിതമായ ആദ്യപകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിൽ 73-ാം മിനിട്ടിലാണ് പതിനാറുകാരൻ യമാൽ ബാഴ്സയുടെ വിജയഗോൾ നേടിയത്. ജയത്തോടെ 28 മത്സരങ്ങളിൽ നിന്ന് 61 പോയിന്റായ ബാഴ്സ നിലവിലെ ചാമ്പ്യൻമാരും ചിരവൈരികളുമായ റയൽ മാഡ്രിഡുമായുള്ള പോയിന്റകലം അഞ്ചായി കുറച്ചു. റയലിന് 66 പോയിന്റാണുള്ളത്. അതേസമയം 27 മത്സരങ്ങളേ റയൽ പൂർത്തിയാക്കിയിട്ടുള്ളൂ. ലാലിഗയിൽ ഈ സീസണിൽ യമാലിന്റെ നാലാം ഗോളായിരുന്നു മയ്യോർക്കയ്ക്ക് എതിരെ നേടിയത്.