തിരുവനന്തപുരം:അനശ്വര സംവിധായകൻ കെ.എസ് സേതുമാധവൻ സ്മരണാർത്ഥമുള്ള സിനിമ സമഗ്ര സംഭാവനയ്ക്കുള്ള രണ്ടാമത് ചലച്ചിത്ര രത്ന പുരസ്കാരം നടൻ പ്രേംകുമാർ ഏറ്റുവാങ്ങി.വൈ.എം.സി.എയിൽ നടന്ന മാധവം പരിപാടിയിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ.ബി.എസ് ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.സാഹിത്യകാരൻ സലിൻ മാങ്കുഴി മുഖ്യാതിഥിയായിരുന്നു.ജൂറി ചെയർമാൻ ഡോ.പി ജയദേവൻ നായർ,ജനറൽ സെക്രട്ടറി എൽ. ആർ വിനയചന്ദ്രൻ,ഹരി ഇറയാംകോട് എന്നിവർ സംസാരിച്ചു.