തിരുവനന്തപുരം: സംസ്ഥാന കോളേജ് അദ്ധ്യാപകർക്കും പെൻഷൻകാർക്കും ക്ഷാമബത്തയും ക്ഷാമാശ്വാസവും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും വർദ്ധിപ്പിച്ചു നൽകിയ സർക്കാരിനെ അസോസിയേഷൻ ഒഫ് കേരള ഗവ. കോളേജ് റിട്ടയേഡ് ടീച്ചേഴ്സ് (എ.കെ.ജി.സി.ആർ.ടി) സ്വാഗതം ചെയ്തു. ​ പ്രസിഡന്റ് പ്രൊഫ.കെ.കെ.വിശ്വനാഥനും ജനറൽ സെക്രട്ടറി ഡോ.പി.മുഹമ്മദ് കുഞ്ഞും സർക്കാരിനെ അഭിനന്ദിച്ചു.