
കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പ്രകൃതി വാതകത്തിന്റെ(സി.എൻ.ജി) വില വിവിധ കമ്പനികൾ കിലോഗ്രാമിന് രണ്ടര രൂപ കുറച്ചു. ഗെയിൽ ഇന്ത്യ ലിമിറ്റഡ്, അദാനി ഗ്യാസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ടോറന്റ് ഗ്യാസ് തുടങ്ങിയ കമ്പനികളെല്ലാം പ്രകൃതി വാതകത്തിന്റെ വില കുറച്ചിട്ടുണ്ട്. വെള്ളിയാഴ്ച പ്രധാനമന്ത്രി പാചക വാതകത്തിന്റെ വില സിലിണ്ടറിന് നൂറ് രൂപ കുറച്ച പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് കമ്പനികൾ സി.എൻ.ജി വിലയും താഴ്ത്തിയത്..