car

അംബാനിമാരെ സംബന്ധിച്ച നിരവധി ശ്രദ്ധേയമായ വാർത്തകൾ ഇടയ്‌ക്കിടെ രാജ്യത്തെ മാദ്ധ്യമങ്ങളിൽ വരാറുണ്ട്. രാജ്യത്തെ ധനികരിൽ മുൻപിലുള്ള മുകേഷ് അംബാനിയുടെ മകൻ അനന്ദ് അംബാനിയുടെ പ്രി വെഡ്ഡിംഗ് ആഘോഷങ്ങൾ ഈയിടെ വലിയ ചർച്ചാവിഷയമായിരുന്നു. രാജ്യത്തെ പ്രധാന ചലച്ചിത്ര താരങ്ങൾ, പോപ് ഗായകർ, രാഷ്‌ട്രീയക്കാർ, മറ്റ് മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവർ‌ എന്നിങ്ങനെ വിവാഹപൂർവ ആഘോഷങ്ങളിൽ പങ്കാളികളായവർ നിരവധിയായിരുന്നു. ബോളിവുഡിലെ ഖാൻ ത്രയങ്ങൾ പാർട്ടിയിൽ നൃത്തമാടിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനായി ഷാരൂഖ് ഖാൻ എത്തിയത് ഫെറാറിയുടെ ഒരു അത്യപൂർവ വാഹനത്തിലായിരുന്നു.

ഫെററി പുരോസാംഗ്‌വെ എന്ന എസ്‌യുവിയിലായിരുന്നു ബോളിവുഡിന്റെ കിംഗ് ഖാൻ സഞ്ചരിച്ചത്. നൂറ് കോടിയിലധികം രൂപയുടെ അത്യപൂർവ ആഡംബര വാഹനങ്ങൾ കൈവശമുള്ളയാളാണ് മുകേഷ് അംബാനി. ഫെറാറിയുടെ ആദ്യ ഫോർ ഡോർ എസ്‌യുവിയാണ് പുരോസാംഗ്‌വെ. പത്ത് കോടി അൻപത് ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ് ഷോറൂം വില. 6.5 ലിറ്റർ വി12 എഞ്ചിനാണ് പുരോസാംഗ്‌വെയ്‌ക്കുള്ളത്. 10.2 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റ് സിസ്റ്റവും 715 ബിഎച്ച്പിയിൽ 716 എൻഎം ടോർക്ക് പരമാവധി നൽകുന്ന പുരോസാംഗ്‌വെ മികച്ച ലക്ഷ്വറി റൂമിയായുള്ള ക്യാബിൻ നൽകുന്ന എസ്‌യുവിയാണ്.

എസ്‌.യു.വിയുടെ മുന്നിലിരുന്ന ഷാരൂഖ് ഖാന് വേണ്ടി പുരോസാംഗ്‌വെ ഷട്ടിൽ സർവീസ് നടത്തിയതായാണ് വിവരം. ആഘോഷങ്ങൾ നടന്ന ജാംനഗറിലേക്ക് അദ്ദേഹത്തെ എത്തിച്ച കാർ എന്നാൽ അംബാനിയുടെ ഉടമസ്ഥതയിലുള്ളതാണോ എന്നത് വ്യക്തമല്ല. എന്തായാലും പത്തര കോടി രൂപ സൂപ്പർ താരത്തിന് വേണ്ടി മാത്രം ഓടിച്ച അംബാനിയുടെ തീരുമാനം അമ്പരപ്പോടെയാണ് പലരും കാണുന്നത്.