തിരുവനന്തപുരം: പേരൂർക്കടയിൽ നിന്നു യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പാറശാല സ്വദേശി അരുണാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പിടിയിലായ പൊലീസുകാരനും രണ്ടാംപ്രതിയുമായ പാറശാല പരശുവയ്ക്കൽ സ്വദേശി സുധീറിനെ റിമാൻഡുചെയ്തു. മറ്റു പ്രതികളായ ശ്യാം, ഷീജ, ഷാജി എന്നിവരെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു. അരുൺ, ബിനു എന്നിവർക്കും പങ്കുള്ളതായി യുവതി പൊലീസിനു മൊഴി നൽകിയതിനെത്തുടർന്നാണ് അരുണിനെ അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാവിലെ ഒൻപതോടെയാണ് പേരൂർക്കട- മണ്ണാമ്മൂല റോഡിലെ ഗാന്ധിനഗറിലെ വാടകവീട്ടിൽ നിന്നു കാറിലെത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്.