
ഭോപ്പാൽ: മദ്ധ്യപ്രദേശ് സെക്രട്ടേറിയറ്റ് മന്ദിരം വല്ലഭ് ഭവനിൽ തീപിടിത്തം. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായതെന്നും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശുചീകരണ തൊഴിലാളികളാണ് കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് കണ്ട് വിവരം അഗ്നിശമന സേനയേയും മുൻസിപ്പൽ കോർപ്പറേഷൻ കൺട്രോൾ റൂമിലും അറിയിച്ചത്.