ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് എവർട്ടണെ കീഴടക്കി. പെനാൽറ്റികളിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസും മാർകസ് റാഷ്ഫോർഡുമാണ് യുണൈറ്റഡിനായി സ്കോർ ചെയ്തത്.