anurag

തിരുവനന്തപുരം : ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏ​റ്റവും മികച്ച പ്റകടനം കാഴ്ചവച്ചായിരിക്കും പാരീസിൽ നിന്ന് ഇന്ത്യൻ സംഘം മടങ്ങുകയെന്നാണ് കേന്ദ്റസർക്കാരിന്റെ പ്രതീക്ഷയെന്നും അതിനായി കായിക താരങ്ങൾക്ക് എല്ലാവിധ സഹായവും നൽകുന്നുണ്ടെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.തിരഞ്ഞെടുത്ത ഒളിമ്പിക് വിഭാഗങ്ങളിലെ പരിശീലനത്തിനും മത്സരങ്ങൾക്കുമായി 350ലധികം വിദേശ യാത്രകൾ താരങ്ങൾക്കായി ലഭ്യമാക്കി. സമ്മർദ്ദത്തെ അഭിമുഖീകരിക്കാതെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അത് അത്ല​റ്റുകളെ പ്രോത്സാഹിപ്പിക്കും.
ഇതുവരെ നമ്മുടെ 58 താരങ്ങൾ ഈ വർഷത്തെ ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടുണ്ട്. ടേബിൾ ടെന്നീസ് പുരുഷവനിതാ ടീമുകളും സ്‌കീ​റ്റ് ഷൂട്ടിംഗിലും അശ്വാഭ്യാസത്തിലും (ഡ്രസേജ്)​ ഇതാദ്യമായി ഒളിമ്പിക്സിന് യോഗ്യതനേടാനായി.
കായിക അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും നവീകരിക്കുന്നതിനുമായി 202425 വരെ 1,879 കോടി രൂപ ധനമന്ത്രാലയം അനുവദിച്ചിട്ടുണ്ട്. 2023-24 ൽ 3397.32 കോടി രൂപയായിരുന്ന കായികമേഖലയ്ക്ക് അനുവദിച്ചത്. 2036ലെ സമ്മർ ഒളിമ്പിക്സ് ഇന്ത്യയിൽ എത്തിക്കനുള്ള ശ്രമത്തിലാണ്. അതിന് മുന്നോടിയായി2030ലെ യൂത്ത് ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ആസൂത്റണങ്ങൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.