d

വാടകവീട്ടിലെ അടുക്കളയിലെ ദ്വാരത്തിനുള്ളിൽ ഒളിഞ്ഞിരുന്നത് രഹസ്യമുറി. യു. കെ സ്വദേശികളായ ദമ്പതികളാണ് തങ്ങളുടെ പുതിയ വാടകവീട്ടിൽ അജ്ഞാതമായി കിടന്ന ഒരു മുറി കൂടിയുണ്ടെന്ന് കണ്ടെത്തിയത്. അടുക്കളയിലെ സിങഭ്കിന് താഴെയുള്ള കബോർഡിന്റെ പ ിൻഭാഗത്ത് ഒരു ചെറുദ്വാരമാണ് ഇവർ ആദ്യം കണ്ടത്. ആദ്യ കാഴ്ചയിൽ അസ്വാഭാവികതകളൊന്നും തോന്നിയില്ലെങ്കിലും പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് ദ്വാരത്തിന് പിന്നിൽ ഒളിഞ്ഞിരുന്ന മുറിയുടെ രഹസ്യം ഇവർ കണ്ടത്.

മുറി തുറന്നു നോക്കിയപ്പോൾ ഉള്ളിൽ ഉപയോഗ ശൂന്യമായ വസ്തുക്കളും അവശിഷ്ടങ്ങളും നിറഞ്ഞ നിലയിലായിരുന്നു,​ ഒരു വലിയ വാഷ്‌റൂമിനോളം വലുപ്പമാണ് ഈ മുറിക്കുണ്ടായിരുന്നത്. എന്നാൽ മുറി എന്തിനാണ് നിർമ്മിച്ചിരിക്കുന്നത് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. മുറി അത്തരത്തിൽ രഹസ്യമാക്കി വച്ചതിന്റെ കാരണവും മനസിലാക്കാനായിട്ടില്ല. വീട്ടുടമ ഇക്കാര്യം മറച്ചുവച്ചത് എന്തിനെന്ന ആശങ്കയിലാണ് ദമ്പതികൾ.

സ്വാഭാവിക വെളിച്ചവും വായുവും കടന്നുചെല്ലുന്ന വിധത്തിൽ വെന്റിലേഷനോട് കൂടിയാണ് രഹസ്യമുറിയുടെ നിർമ്മാണം. വൈദ്യുതി കണക്ഷനും നൽകിയിട്ടുണ്ട്. രഹസ്യമുറിയുടെ ചിത്രങ്ങളും ഇവർ സോഷ്യൽ മീഡിയിൽ പങ്കുവച്ചു. താമസിക്കുന്ന വീട്ടിൽ ഇങ്ങനെയൊരു രഹസ്യമുറി കണ്ടെത്തിയാൽ നിങ്ങൾ എന്തു ചെയ്യും എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പ്രചരിച്ചത്. എന്നാൽ പല വീടുകളിലും ഇത്തരം രഹസ്യമുറികൾ ഉണ്ടെന്നാണ് പോസ്റ്റിന് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്.