d

മും​ബ​യ്:​ 71ാം​ ​മി​സ് ​വേ​ൾ​ഡ് ​സൗ​ന്ദ​ര്യ​ ​കി​രീ​ടം​ ​ചൂ​ടി​ ​ചെ​ക്ക് ​റി​പ്പ​ബ്ലി​ക്കി​ൽ​ ​നി​ന്നു​ള്ള​ ​ക്രി​സ്റ്റീ​ന​ ​പി​ഷ്കൊ​വ.​ ​ഇ​ന്ന​ലെ​ ​മും​ബ​യി​ലെ​ ​ജി​യോ​ ​വേ​ൾ​ഡ് ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ലാ​ണ് ​മ​ത്സ​രം​ ​അ​ര​ങ്ങേ​റി​യ​ത്.​ ​മു​ൻ​ ​മി​സ് ​വേ​ൾ​ഡ് ​വി​ജ​യി​ ​പോ​ള​ണ്ടി​ന്റെ​ ​കാ​ര​ലീ​ന​ ​ബി​യെ​ല​വ്സ്‌​ക​ 24​-​കാ​രി​യാ​യ​ ​ക്രി​സ്റ്റീ​ന​യെ​ ​കി​രീ​ടം​ ​അ​ണി​യി​ച്ചു.

ലെ​ബ​ന​ന്റെ​ ​യെ​സ്മി​ന​ ​സെ​യ്തൂ​ൻ​ ​(20​)​ ​ര​ണ്ടാം​ ​സ്ഥാ​നം​ ​ക​ര​സ്ഥ​മാ​ക്കി.​ ​ഇ​ന്ത്യ​യു​ടെ​ ​സി​നി​ ​ഷെ​ട്ടി​ ​ടോ​പ് 8​ൽ​ ​ഇ​ടം​നേ​ടി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ടോ​പ് 4​ൽ​ ​ഇ​ടം​നേ​ടാ​നാ​യി​ല്ല.​ ​ലോ​ക​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന് 112​ ​സു​ന്ദ​രി​മാ​രാ​ണ് ​മ​ത്സ​ര​ത്തി​ൽ​ ​മാ​റ്റു​ര​ച്ച​ത്.​ ​ഇ​ന്ദ്ര​നീ​ല​ ​ക​ല്ലു​പ​തി​ച്ച​ 40​ ​കോ​ടി​ ​രൂ​പ​ ​വി​ല​മ​തി​ക്കു​ന്ന​ ​കി​രീ​ട​മാ​ണ് ​മി​സ് ​വേ​ൾ​ഡി​നെ​ ​അ​ണി​യി​ച്ച​ത്.

മോ​ഡ​ലാ​യ​ ​ക്രി​സ്റ്റീ​ന​ ​നി​യ​മ​ത്തി​ലും​ ​ബി​സി​ന​സ് ​അ​ഡ്മി​നി​സ്ട്രേ​ഷ​നി​ലും​ ​ഇ​ര​ട്ട​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​നി​ ​കൂ​ടി​യാ​ണ്.​ ​ഒ​മ്പ​ത് ​വ​ർ​ഷം​ ​ഒ​രു​ ​ആ​ർ​ട്ട് ​അ​ക്കാ​ഡ​മി​യി​ൽ​ ​സം​ഗീ​തം​ ​അ​ഭ്യ​സി​ച്ച​ ​ക്രി​സ്റ്റീ​ന​യ്ക്ക് ​വ​യ​ലി​ൻ,​ ​ഫ്ലൂ​ട്ട് ​എ​ന്നി​വ​യി​ൽ​ ​പ്രാ​വ​ണ്യ​മു​ണ്ട്.

28​ ​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​യ്ക്കു​ ​ശേ​ഷ​മാ​ണ് ​മി​സ് ​വേ​ൾ​ഡി​ന് ​ഇ​ന്ത്യ​ ​വേ​ദി​യാ​കു​ന്ന​ത്.​ ​ഗാ​യി​ക​ ​നേ​ഹ​ ​ക​ക്ക​ർ,​ ​സ​ഹോ​ദ​ര​ൻ​ ​ടോ​ണി​ ​ക​ക്ക​ർ,​ ​ഷാ​ൻ​ ​എ​ന്നി​വ​രു​ടെ​ ​സം​ഗീ​ത​ ​പ​രി​പാ​ടി​ക​ൾ​ ​ഫൈ​ന​ൽ​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​ആ​വേ​ശ​മാ​യി.​ ​സം​വി​ധാ​യ​ക​ൻ​ ​ക​ര​ൺ​ ​ജോ​ഹ​റും​ 2013​ലെ​ ​മി​സ് ​വേ​ൾ​ഡാ​യ​ ​ഫി​ലി​പ്പീ​ൻ​സു​കാ​രി​ ​മേ​ഗ​ൻ​ ​യം​ഗു​മാ​യി​രു​ന്നു​ ​അ​വ​താ​ര​ക​ർ.