
തിരുവന്തപുരം: പേടി കാരണം ചന്ദനക്കുറി തൊടാറില്ലായിരുന്നുവെന്ന് പദ്മജ വേണുഗോപാൽ. ചന്ദനക്കുറി തൊട്ടുകഴിഞ്ഞാൽ പലരും തുറിച്ചുനോക്കിയിരുന്നുവെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ വെളിപ്പെടുത്തി.
'പലപ്പോഴും പേടിച്ച് ചന്ദനക്കുറി തൊടാറില്ല. എനിക്ക് ചന്ദനക്കുറി തൊടാൻ ഭയങ്കര ഇഷ്ടമാണ്. പക്ഷേ അത് തൊട്ടാൽ ഉടൻ അവർ എന്റെ മുഖത്തേക്ക് നോക്കും. അതുകൊണ്ട് ഞാൻ തൊട്ടുകഴിഞ്ഞാൽ വേഗം ഉള്ളിൽപോയി തുടച്ച് പുറത്തേക്ക് വരും. എല്ലാ കമ്മ്യൂണിറ്റിയുമായി അടുപ്പമുള്ളയാളാണ് ഞാൻ. എന്റെ വീട്ടിൽ നിൽക്കുന്ന ജോലിക്കാരെല്ലാം വേറെ വേറെ മതത്തിലുള്ളവരാണ്. അവരെയെല്ലാം സ്വന്തം പോലെയാണ് ഞാൻ കൊണ്ടുനടക്കുന്നത്.'- പദ്മജ പറഞ്ഞു.
'ഞാൻ കുറച്ചുനാൾ മുമ്പ് വാരണാസിയിൽ പോയിരുന്നു. അവിടെചെന്നപ്പോൾ എല്ലാ മുസ്ലീം കമ്മ്യൂണിറ്റിയും ബി ജെ പിയുടെ കൂടെയാണ്. ഞാൻ ഞെട്ടി. അപ്പോൾ എന്റെയടുത്തുപറഞ്ഞു, നിങ്ങൾക്ക് കേരളത്തിലൊക്കെയാണ് ബുദ്ധിമുട്ട്. ഇവിടെ ബ്രാഹ്മണരും മുസ്ലീമുകളും ഒറ്റക്കെട്ടാണ്. ഞങ്ങൾക്ക് ശക്തനായ ഭരണാധികാരിയുണ്ട്. ഞങ്ങൾക്കൊരു ബുദ്ധിമുട്ടുമില്ലെന്ന്.'- അവർ വ്യക്തമാക്കി.
അതേസമയം, പദ്മജയുടെ വെളിപ്പെടുത്തൽ ദേശീയ തലത്തിലടക്കം പ്രചാരണായുധമാക്കുകയാണ് എൻ ഡി എ. ചന്ദനക്കുറി തൊടാൻ പേടിയാണെന്ന് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
कांग्रेस करती है हिंदू धर्म से नफरत!
— BJP (@BJP4India) March 10, 2024
सुनिए, कांग्रेस की पूर्व नेता पद्मजा वेणुगोपाल की जुबानी... pic.twitter.com/S59HHwHyXN