കൊച്ചി: റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ എസ്.എഫ്.എസ്. ഹോംസിന് ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ (ബായ്) ബെസ്റ്റ് ബിൽഡർ അവാർഡ്. 40 വർഷത്തെ പാരമ്പര്യവും വിശ്വാസ്യതയുമുള്ള എസ്.എഫ്.എസ്. ഹോംസിന്റെ എസ്.എഫ്.എസ്. റിട്രീറ്റ് എന്ന പാർപ്പിട സമുച്ചയത്തിനാണ് പുരസ്‌കാരം. തിരുവനന്തപുരം ഗോൾഫ് ക്ലബിനടുത്ത് കവടിയാറിൽ സ്ഥിതി ചെയ്യുന്ന എസ്.എഫ്.എസ്. റിട്രീറ്റ് കേരളത്തിലെ ആദ്യ രജിസ്‌ട്രേഡ് പ്രോജക്ടാണ്.
അങ്കമാലിയിൽ നടന്ന അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ എസ്. എഫ്. എസ്. ഹോംസ് ചെയർമാൻ കെ. ശ്രീകാന്തും മാനേജിംഗ് ഡയറക്ടർ കെ.ലവയും ചേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.
ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ ബെസ്റ്റ് ബിൽഡർ അവാർഡ് എസ്. എഫ്.
എസ്. ഹോംസ് ചെയർമാൻ കെ. ശ്രീകാന്തും മാനേജിംഗ് ഡയറക്ടർ കെ. ലവയും ചേർന്ന്
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽ നിന്നും ഏറ്റുവാങ്ങുന്നു