
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ 14ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആസിഫ് അലി സർദാരി ( 68 ) സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അടക്കമുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ ഇസ്ലാമാബാദിലെ പ്രസിഡൻഷ്യൽ പാലസിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഖാസി ഫൈസ് ഈസ സത്യവാചകം ചൊല്ലിക്കൊടുത്തു. പി.പി.പി (പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ) സഹ ചെയർമാനായ സർദാരി 2008 - 2013 കാലയളവിലും പ്രസിഡന്റ് പദവി വഹിച്ചിരുന്നു.