gasha
കൊച്ചി കോർപ്പറേഷൻ മേയർ അനിൽകുമാറിൽ നിന്ന് കള്ളിയത്ത് ഗ്രൂപ്പ് സി.ഇ.ഒ ജോർജ് സാമുവൽ, എം.ഡി ആൻഡ്‌ ചെയർമാൻ നൂർ മുഹമ്മദ് നൂർഷ, എക്‌സി. ഡയറക്ടർ ദിർഷ കെ മുഹമ്മദ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങുന്നു.

കൊച്ചി: സംസ്ഥാന വ്യാവസായിക വകുപ്പിന്റെ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന വ്യവസായശാലകൾക്കുള്ള പുരസ്‌കാരം കള്ളിയത്ത് ഗ്രൂപ്പിന്. 'അപകടരഹിത സുരക്ഷിത തൊഴിലിടം' എന്ന ലക്ഷ്യം മുൻനിർത്തി സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകൾക്കുള്ള മികച്ച ഫാക്ടറി, മികച്ച സുരക്ഷ അതിഥി തൊഴിലാളി എന്നീ വിഭാഗങ്ങളിലുള്ള പുരസ്‌കാരമാണ് ലഭിച്ചത്.

കള്ളിയത്ത് ഗ്രൂപ്പിന്റെ പാലക്കാട് കഞ്ചിക്കോടുള്ള ഗാഷാ സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡാണ് പുരസ്‌കാരത്തിന് അർഹമായത്. ഈ വിഭാഗത്തിലുള്ള പുരസ്‌കാരം ലഭിച്ച കേരളത്തിലെ ഏക ടി.എം.ടി ബ്രാൻഡാണ് കള്ളിയത്ത് ഗ്രൂപ്പ്. കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ മേയർ അനിൽകുമാറിൽ നിന്ന് കള്ളിയത്ത് ഗ്രൂപ്പ് സി.ഇ.ഒ ജോർജ് സാമുവൽ, എം.ഡി ആൻഡ്‌ചെയർമാൻ നൂർ മുഹമ്മദ് നൂർഷ, എക്‌സി. ഡയറക്ടർ ദിർഷ കെ മുഹമ്മദ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

വ്യവസായശാലകളിലെ തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷിതത്വം, ക്ഷേമം, സുരക്ഷിതമായ ഫാക്ടറി, സമീപവാസികളുടെ സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തുകയാണ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിന്റെ ചുമതല. ഈ ലക്ഷ്യം മുൻനിർത്തി ജനങ്ങളിൽ സുരക്ഷിതത്വബോധം വളർത്തുന്നതിന് വിവിധ ബോധവത്കരണ പരിപാടികൾ വകുപ്പ് നടപ്പിലാക്കുന്നു


കാപ്ഷൻ
കൊച്ചി കോർപ്പറേഷൻ മേയർ അനിൽകുമാറിൽ നിന്ന് കള്ളിയത്ത് ഗ്രൂപ്പ് സി.ഇ.ഒ ജോർജ് സാമുവൽ, എം.ഡി ആൻഡ്‌ ചെയർമാൻ നൂർ മുഹമ്മദ് നൂർഷ, എക്‌സി. ഡയറക്ടർ ദിർഷ കെ മുഹമ്മദ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങുന്നു.