
ന്യൂഡൽഹി : ഡൽഹിയിൽ നടക്കുന്ന ലോക പാരാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മോണ അഗർവാൾ - ആദിത്യ ഗിരി സഖ്യത്തിന് വെള്ളി. മിക്സഡ് ടീം എയർറൈഫിളിലാണ് ഇവർ മെഡലണിഞ്ഞത്. ചാമ്പ്യൻഷിപ്പിലെ മോണയുടെ രണ്ടാം മെഡലാണിത്. മിക്സഡ് ടീം 10 മീറ്റർ എയർ പിസ്റ്റളിൽ ടോക്യോ പാരാലിമ്പിക്സ് സ്വർണജേതാക്കളായ ഇന്ത്യയുടെ മനിഷ് നർവാൾ - റുബിന ഫ്രാൻസിസ് സഖ്യം വെള്ളി നേടി.