mbb

ന്യൂഡൽഹി​: രാജ്യത്തെ മൊബൈൽ ഫോൺ​ ഉത്പാദനം കഴി​ഞ്ഞ പത്തുവർഷക്കാലയളവി​ൽ 21 മടങ്ങ് ഉയർന്നു. പ്രാദേശിക​ ഉത്പാദനം വർദ്ധി​പ്പി​ക്കുന്നലക്ഷളത്തോടെയുള്ള സർക്കാർ നയങ്ങൾ ഇതി​ൽ നി​ർണായക പങ്കുവഹി​ച്ചുവെന്നാണ് റി​പ്പോർട്ട്. 4.1 ലക്ഷം കോടി രൂപയാണ് ഈ മേഖലയി​ലെ വരുമാനം. ഇന്ത്യ ഇപ്പോൾ മൊത്തം മൊബൈൽ ഫോൺ ഡിമാൻഡിന്റെ 97 ശതമാനവും പ്രാദേശികമായി ഉത്പാദിപ്പിക്കുന്നുണ്ടെന്നും 2024 സാമ്പത്തിക വർഷത്തിലെ മൊത്തം ഉത്പാദനത്തിന്റെ 30 ശതമാനവും കയറ്റുമതിക്ക് വേണ്ടിയുള്ളതാണെന്നും ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷൻ അറിയിച്ചു.

2014-15 കാലയളവി​ലെ 18,900 കോടി രൂപയിൽ നിന്നാണ് 23-24 സാമ്പത്തിക വർഷം 4,10,000 കോടി രൂപയായി​ ഉത്പാദനം ഉയർന്നത്. അതായത് 2000 ശതമാനം വർദ്ധന.

......................
1,20,000 കോടി രൂപയുടെ കയറ്റുമതിയി​ലേയ്ക്ക് വരുമാനം നടപ്പുവർഷം എത്തുമെന്നാണ് പ്രതീക്ഷ. ഒരു ദശാബ്ദത്തിനിടെ കയറ്റുമതിയിലെ വർദ്ധന 7500 ശതമാനമാകും.
ഐ.സി.ഇ.എ അധി​കൃതർ