d

ന്യുഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയലിന്റെ രാജിക്ക് പിന്നാലെ പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കാൻ കേന്ദ്രസർക്കാർ യോഗം വിളിച്ചു. ഈ മാസം 14ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് യോഗം,​

ഗോ​യ​ലി​ന്റെ​ ​രാ​ജി​യോ​ടെ​ ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​ രാജീവ് കുമാർ ​ മാ​ത്ര​മാ​ണ് ​അ​വ​ശേ​ഷി​ക്കു​ന്ന​ത്.​ ​തി​​​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​​​ഷ​ണ​ർ​ ​ആ​യി​​​രു​ന്ന​ ​അ​നൂ​പ് ​ച​ന്ദ്ര​ ​പാ​ണ്ഡെ​ ​ഇ​ക്ക​ഴി​ഞ്ഞ​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​വി​ര​മി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​മൂ​ന്നം​ഗ​ ​ക​മ്മി​ഷ​നി​ൽ​ ​ഒ​രൊ​ഴി​വ് ​നി​ല​വി​ലു​ണ്ടാ​യി​രു​ന്നു.​ ​ര​ണ്ട് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​മാ​രെ​ ​ഒ​ന്നി​ച്ച് ​നി​യ​മി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​മാ​ണ്.​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ഖ്യാ​പ​ന​ത്തി​ന് ​മു​മ്പ് ​അ​തു​ണ്ടാ​യേ​ക്കും.

ആ​രോ​ഗ്യം​ ​അ​ട​ക്കം​ ​വ്യ​ക്തി​പ​ര​മാ​യ​ ​കാ​ര​ണ​ങ്ങ​ളാ​ണ് ​രാ​ജി​ക്ക് ​കാ​ര​ണ​മാ​യി​ ​ഗോ​യ​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​തെ​ന്ന് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​വൃ​ത്ത​ങ്ങ​ൾ​ ​പ​റ​യു​ന്നു.​ ​അ​ടു​ത്ത​യാ​ഴ്‌​ച​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​തീയ​തി​ ​പ്ര​ഖ്യാ​പി​ക്കാ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​ഒ​രു​ങ്ങു​ന്ന​തി​നി​ടെ​ ​രാ​ജി​ ​വ​യ്‌​ക്കു​ന്ന​ത് ​ഒ​ഴി​വാ​ക്കാ​ൻ​ ​ഉ​ന്ന​ത​ ​ത​ല​ത്തി​ൽ​ ​സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യെ​ങ്കി​ലും​ ​ഗോ​യ​ൽ​ ​വ​ഴ​ങ്ങി​യി​ല്ല.​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യി​ ​അ​ദ്ദേ​ഹ​ത്തി​ന് ​അ​ഭി​പ്രാ​യ​ ​ഭി​ന്ന​ത​ക​ളു​ണ്ടാ​യി​രു​ന്ന​താ​യി​ ​കേ​ൾ​ക്കു​ന്നു.​ ​ ഇലക്ടറൽ ബോണ്ടിലെ വിവരങ്ങൾ നൽകുന്നതിൽ എസ്.ബി.ഐ സമയം നീട്ടിചോദിച്ചത്,​ ബംഗാളിലെ കേന്ദ്ര സേനയുടെ വിന്യാസം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായി സൂചനയുണ്ട്.

ബംഗാളിൽ മാർച്ച് നാല് ,​അഞ്ച് തീയതികളിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ സന്ദർശനം നടത്തിയിരുന്നു. ചർച്ചകളിൽ പങ്കെടുത്തെങ്കിലും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുമായി ചേർന്നുള്ള വാർത്താസമ്മേളനത്തിൽ ഗോയൽ പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് രാജി സമർപ്പിച്ചത്.