
ന്യൂഡൽഹി: 'ഡൽഹി ചലോ' മാർച്ച് പ്രഖ്യാപിച്ച കർഷക സംഘടനങ്ങൾ പഞ്ചാബിൽ റെയിൽ പാളങ്ങൾ ഉപരോധിച്ചു. മിനിമം താങ്ങുവില ഉറപ്പാക്കുക, എം.എസ് സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കുക തുടങ്ങി 12 ആവശ്യങ്ങളുന്നയിച്ച് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെയും കിസാൻ മസ്ദൂർ മോർച്ചയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പഞ്ചാബിലെ അമൃത്സർ, ലുധിയാന, മൻസ, മോഗ, ഫിറോസ്പൂർ തുടങ്ങി 22 ജില്ലകളിലെ 52 സ്ഥലങ്ങളിലാണ് റെയിൽ പാളങ്ങൾ ഉപരോധിച്ചത്.