pic

ടെൽ അവീവ്: തെക്കൻ ലെബനന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഗർഭിണിയും രണ്ട് കുട്ടികളും അടക്കം 5 മരണം. 9 പേർക്ക് പരിക്കേറ്റു. ഖിർബെൽ സെലം മേഖലയിലെ ഒരു വീട്ടിലാണ് മിസൈൽ പതിച്ചത്. ഗാസ യുദ്ധപശ്ചാത്തലത്തിൽ ലെബനനിലെ ഹിസ്ബുള്ള ഭീകരർ ഇസ്രയേൽ അതിർത്തിയിൽ ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് സംഭവം. കഴിഞ്ഞാഴ്ച ഇസ്രയേലിലുണ്ടായ ഹിസ്ബുള്ള മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ള ആക്രമണങ്ങളിൽ ഇസ്രയേലിൽ 10 സൈനികരും 7 സാധാരണക്കാരും ഇതുവരെ കൊല്ലപ്പെട്ടു. അതേ സമയം, ലെബനനിൽ ഇസ്രയേൽ നടത്തിയ തിരിച്ചടികളിൽ ഇതുവരെ 312 പേർ കൊല്ലപ്പെട്ടു. ഇതിൽ 56 പേർ സാധാരണക്കാരും മറ്റുള്ളവർ ഹിസ്ബുള്ള അംഗങ്ങളുമാണ്.