കോഴിക്കോട് : ഐ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ റയൽ കാശ്മീരിനെ 1-1ന് സമനിലയിൽ പിടിച്ച് ഗോകുലം കേരള. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 65-ാംമിനിട്ടിൽ ക്രിസോയിലൂടെ കാശ്മീരാണ് ആദ്യം സ്കോർ ചെയ്തത് . മൂന്ന് മിനിട്ടിനകം മത്യ ബാബോവിച്ചിലൂടെ ഗോകുലം തിരിച്ചടിച്ചു.19 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി പട്ടികയിൽ നാലാമതാണ് ഗോകുലം. 34 പോയിന്റുള്ള റയൽ കാശ്മീർ മൂന്നാമതാണ്.