
ഇന്ന് നാം കഴിക്കുന്ന ഭക്ഷണത്തില്‍ പോലും സര്‍വത്ര മായമാണ്. കൊള്ളലാഭം കൊയ്യാന്‍ വേണ്ടി ഒരു വിഭാഗം ഹോട്ടല്‍ ഉടമകളാണ് ഇത്തരം മായം ചേര്‍ക്കല്‍ നടത്തിയിരുന്നതെങ്കില്‍ ഇന്ന് പച്ചക്കറിയിലും പഴങ്ങളിലും തുടങ്ങി ബേക്കറി പലഹാരങ്ങളില്‍ വരെ മായമാണ്. അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് വലിയ ആശങ്കയാണ് അരിയിലും വ്യാജന്‍ എന്ന റിപ്പോര്‍ട്ടുകള്‍ സമ്മാനിക്കുന്നത്.
കിലോയ്ക്ക് പൊന്നും വില കൊടുത്ത് വാങ്ങുന്ന അരിയില്‍ പ്ലാസ്റ്റിക് കലര്‍ത്തുന്നതാണ് തട്ടിപ്പ്. പരിസ്ഥിതിക്കും ആരോഗ്യത്തിനും ഒരുപോലെ ഹാനികരമാണ് പ്ലാസ്റ്റിക് ചേര്‍ക്കുന്ന അരി. ഇത്തരത്തില്‍ പ്ലാസ്റ്റിക് ചേരുവയുള്ള അരിയാണോ ഭക്ഷിക്കുന്നതെന്ന് നമുക്ക് തന്നെ വളരെ എളുപ്പത്തില്‍ കണ്ടെത്താന്‍ ചില മാര്‍ഗങ്ങളുണ്ട്.
വിപണിയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് കലര്‍ന്ന അരിയെ എങ്ങനെ കണ്ടെത്താമെന്ന് നോക്കാം. ഒറ്റനോട്ടത്തില്‍ അരിയില്‍ പ്ലാസ്റ്റിക് ചേര്‍ത്തിട്ടുണ്ടോ ഇല്ലയൊ എന്ന് മനസ്സിലാക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത. അരി കത്തിച്ച് നോക്കുകയെന്നതാണ് ഒരു വഴി. ഒരു പിടി അരി എടുത്ത് കത്തിച്ച് നോക്കുക. പ്ലാസ്റ്റിക്കിന്റെ ഗന്ധം വരുന്നുണ്ടെങ്കില്‍ അരിയില്‍ പ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യം ഉറപ്പിക്കാം.
വ്യാജനെ തിരിച്ചറിയാനുള്ള മറ്റൊരു മാര്‍ഗം ഒരു പിടി അരി വെള്ളത്തിലിട്ട് ഇളക്കുകയെന്നതാണ്. അരി വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുകയാണെങ്കില്‍ അത് വ്യാജനാണെന്ന് ഉറപ്പിക്കാം. കാരണം പ്ലാസ്റ്റിക്ക് വെള്ളത്തില്‍ മുങ്ങില്ല. വെള്ളത്തിനടിയില്‍ തന്നെ കിടക്കുകയാണെങ്കില്‍ അത് മായമില്ലാത്ത അരിയാണെന്ന് ഉറപ്പിക്കാം.
ഒരു ചട്ടിയെടുത്ത ശേഷം അല്‍പ്പം എണ്ണ ഒഴിച്ച് ചൂടാക്കാം. ഇതിന് ശേഷം അരി അതിലേക്ക് ഇടാം. പ്ലാസറ്റിക്കിന്റെ സാന്നിദ്ധ്യമുണ്ടെങ്കില്‍ അരിയില്‍ നിന്ന് ഉരുകി മാറുകയും ചട്ടിയില്‍ ഒട്ടിപ്പിടിക്കുന്നത് കാണാന്‍ കഴിയുകയും ചെയ്യും. വാങ്ങുന്ന അരിയില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തി പരിശോധിക്കാവുന്നതാണ്.