
അശ്വതി: പൊതുവെ മികച്ച ആഴ്ചയാണ്. അന്യദേശവാസം, വാഹനയോഗം എന്നിവ കാണുന്നു. വിദ്യാഭ്യാസ കാര്യങ്ങളിൽ അലസത കാരണം തിരിച്ചടി ഉണ്ടാകും. യന്ത്രതകരാറുമൂലം ധനനഷ്ടമുണ്ടാകും. ഭാഗ്യദിനം തിങ്കൾ.
ഭരണി: ഐശ്വര്യവും സ്ഥാനമാനലബ്ധിയും കൈവരും. ധനധാന്യ വർദ്ധനവിനും വ്യവഹാര വിജയത്തിനും യോഗം. മനോദുഃഖം അനുഭവപ്പെടും. അഗ്നി, ജലം, ആയുധം മുഖേനയും അപകട സാദ്ധ്യത. ഭാഗ്യദിനം ബുധൻ.
കാർത്തിക: ഉദ്യോഗപ്രാപ്തി നേടും .പ്രതീക്ഷിച്ചിരിക്കാത്ത ധനം കൈയിൽ വന്നുചേരും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധവേണം. ഭാഗ്യദിനം വ്യാഴം.
രോഹിണി: വ്യവഹാരങ്ങളിൽ അനുകൂല ഫലം. യാത്രയ്ക്കും കച്ചവടത്തിനും അനുകൂല സമയം. പണമിടപാടുകളിൽ ശ്രദ്ധവേണം. ശാരീരികാസ്വാസ്ഥ്യവും മനഃക്ലേശവും വർദ്ധിക്കാൻ സാദ്ധ്യത. ഭാഗ്യദിനം ഞായർ.
മകയിരം: കുടുംബസൗഖ്യത്തിനും ധന, ധാന്യ വർദ്ധനവിനും കർമ്മ ഗുണ പ്രാപ്തിക്കും യോഗം. ശത്രുക്കളിൽ നിന്ന് അകലം പാലിക്കുക. ഗൃഹത്തിൽ അനർത്ഥങ്ങൾക്ക് സാദ്ധ്യത. ഭാഗ്യദിനം ശനി.
തിരുവാതിര: വിദേശ യാത്രയ്ക്ക് സാദ്ധ്യത. വസ്തു, വാഹനം വാങ്ങും. വിദ്യാഭ്യാസത്തിൽ അലസത അനുഭവപ്പെടാം. ദുഃഖകരമായ വാർത്തകൾ കേൾക്കാൻ ഇടയുണ്ട്. ഭാഗ്യദിനം വെള്ളി.
പുണർതം: വ്യവഹാര ജയം നേടും. എഴുത്തു കുത്തുകളിലുടെ ഗുണാനുഭവം. സത്കർമ്മലബ്ധി. ആരോഗ്യം തൃപ്തികരം. പുതിയ ജോലിക്ക് അവസരം. വളർത്തുമൃഗങ്ങൾ എന്നിവ വഴി അപകടം. ഭാഗ്യദിനം ശനി.
പൂയം: സ്ഥാനമാന പ്രാപ്തിയുണ്ടാകും. ഉദ്യോഗകയറ്റം. അനാവശ്യ ചെലവുകൾ വരാനിടയുണ്ട് സാമ്പത്തിക പ്രശ്നം അഭിമുഖീകരിക്കേണ്ടിവരും. പ്രണയ നൈരാശ്യം. ഭാഗ്യദിനം തിങ്കൾ.
ആയില്യം: സ്വജനങ്ങളുടെ സഹായം ലഭിക്കും. വാഹനാപകടങ്ങളിൽ നിന്ന് ദൈവാധീനത്താൽ രക്ഷപ്പെടാം. ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവും. എന്തു ചെയ്യുമ്പോഴും കൂടുതൽ കരുതൽ വേണം. ഭാഗ്യദിനം ബുധൻ.
മകം: ഭാഗ്യക്കുറി, ഊഹക്കച്ചവടം നേട്ടം. വിദ്യാഗുണ പ്രാപ്തി. സർക്കാരിൽ നിന്നും സഹായവും, അംഗീകാരങ്ങളും ലഭിക്കും. കർമ്മരംഗങ്ങളിൽ മന്ദഗതി. വിശ്വസ്തരിൽ നിന്ന് വഞ്ചനയ്ക്ക് സാദ്ധ്യത. ഭാഗ്യദിനം ശനി.
പൂരം: ബന്ധുജനങ്ങളിൽ നിന്ന് സഹായം ലഭിക്കും. പരീക്ഷകളിൽ ജയം. ആരാധനാലയം സന്ദർശിക്കും. പ്രണയ നേട്ടത്തിനും, സത്കീർത്തിക്കും സാദ്ധ്യത. കഫജ്വരം പിടിപെട്ടേക്കും. ദാമ്പത്യത്തിൽ അസ്വാരസ്യത്തിന് സാദ്ധ്യത. ഭാഗ്യദിനം തിങ്കൾ.
ഉത്രം: കുടുംബ സൗഖ്യത്തിനും വസ്തുവാഹന ലാഭത്തിനും യോഗം. സത്കീർത്തി നേടും. സന്താനങ്ങൾക്ക് പലവിധത്തിൽ ഉന്നതി. ഊഹക്കച്ചവടത്തിൽ ധനനഷ്ടം. നേത്രരോഗം ബുദ്ധിമുട്ടിച്ചേക്കാം. ഭാഗ്യദിനം ഞായർ.
അത്തം: വിദേശത്തു നിന്ന് നല്ല വാർത്ത കേൾക്കും. കലാരംഗത്ത് ഉയർച്ച സാദ്ധ്യത. ഗൃഹനിർമ്മാണം താത്കാലികമായി നിറുത്തിവയ്ക്കും. അപകീർത്തി സാദ്ധ്യത. പ്രണയ നഷ്ടം ഉണ്ടായേക്കാം. ഭാഗ്യദിനം വെള്ളി.
ചിത്തിര: സത്കീർത്തി, ബന്ധുജനസമാഗമം എന്നിവയക്ക് സാദ്ധ്യത. മംഗളകാര്യസിദ്ധി, വ്യവഹാര വിജയം എന്നിവ നേടും. ജോലി മാറ്റം കാണുന്നു. അനാവശ്യ ചെലവുകൾ വന്നേക്കാം. ഭാഗ്യദിനം വെള്ളി.
ചോതി: ക്ഷേത്രങ്ങൾ സന്ദർശിക്കും. ബന്ധുജനപ്രീതി, സുഹൃദ്ഗുണം എന്നിവ ഫലം. വിവാഹകാര്യങ്ങളിൽ തടസ്സം നേരിടും. ദുശ്ശീലങ്ങൾക്ക് അടിമപ്പെടാം. നാൽക്കാലികൾ മൂലം നഷ്ടം. ഭാഗ്യദിനം തിങ്കൾ.
വിശാഖം: മത്സരങ്ങളിലും അഭിമുഖ പരീക്ഷകളിലും വിജയം. പുരസ്കാര ലബ്ധിക്കുയോഗം. ബന്ധുക്കൾ ശത്രുക്കളായി മാറാതെ സൂക്ഷിക്കുക. പേരും പ്രശസ്തിയും വന്ന് ചേരും. ശ്രദ്ധകുറവ് കാരണം ധനനഷ്ടംഉണ്ടാകും. ഭാഗ്യദിനം വെള്ളി.
അനിഴം: സമ്പദ് സമൃദ്ധിയും സൗഭാഗ്യാനുഭവങ്ങളും ഉണ്ടാകും. വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ അവസരം. ബന്ധുക്കളിൽ നിന്ന് സഹായം. നാഗപ്രീതി നേടുന്നത് നല്ലതാണ്. അധിക ചെലവ് വരാം. ഭാഗ്യദിനം ബുധൻ.
തൃക്കേട്ട: കുടുംബ സൗഖ്യമുണ്ടാകും. പൊതുപരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. മേലുദ്യോഗസ്ഥരുമായി കലഹത്തിനു സാദ്ധ്യത. ആശുപത്രിവാസം വേണ്ടിവരും. ഭാഗ്യദിനം ഞായർ.
മൂലം: എഴുത്തുകളിൽ നിന്ന് ഗുണാനുഭവം. മത്സര പരീക്ഷകളിൽ മറ്റും ഉയർന്ന വിജയം. പുതിയ വാഹനം വാങ്ങുവാൻ യോഗം. വിദേശയാത്ര തടസ്സം നീങ്ങും. ആരോഗ്യം ശ്രദ്ധിക്കണം. ഭാഗ്യദിനം ഞായർ.
പൂരാടം: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കടബാദ്ധ്യതകൾ തീരും. അന്യർക്ക് വേണ്ടി പ്രവർത്തിക്കും. കലകളിലും അഭിനയത്തിലും ശോഭിക്കും. പരീക്ഷകളിൽ മികച്ച വിജയത്തിന് അത്യധ്വാനം വേണ്ടിവരും. ഭാഗ്യദിനം തിങ്കൾ.
ഉത്രാടം: അപ്രതീക്ഷിത ധനലാഭത്തിന് യോഗമുള്ള സമയം. സഹോദരങ്ങളിൽ നിന്ന് ഗുണാനുഭവങ്ങൾ. വരവ് ചെലവുകൾ നിയന്ത്രിക്കുക. വിദ്യാർത്ഥികൾക്ക് അത്ര നല്ല സമയമല്ല. ഭാഗ്യദിനം വ്യാഴം.
തിരുവോണം: വസ്തുക്കൾ വാങ്ങാനും വിൽക്കാനും കഴിയും. പുതിയ കർമ്മ പദ്ധതികളുമായി മുന്നേറും. രോഗശമനം ഉണ്ടാകും. ഭാഗ്യകുറികളിൽ നേട്ടം. പ്രണയരംഗത്ത് അപ്രതീക്ഷിത തിരിച്ചടി. ഭാഗ്യദിനം ബുധൻ.
അവിട്ടം: ആരോഗ്യപുഷ്ടി ഉണ്ടാകും. യാത്രകൾ ഗുണകരമാകും. കുടുംബത്തിൽ സുഖകുറവ് അനുഭവപ്പെടാം. മനഃക്ലേശം ശരീരത്തെ ബാധിക്കാതെ സൂക്ഷിക്കുക. ധനനഷ്ടത്തിന് സാദ്ധ്യത. ഭാഗ്യദിനം ഞായർ.
ചതയം: ശരീര സംരക്ഷണത്തിന് മുൻതൂക്കം കൊടുക്കും. രാഷ്ട്രീയത്തിലും കലകളിലും ശോഭിക്കും. വാഹന അപകടത്തിന് സാദ്ധ്യത. ഗൃഹത്തിൽ അറ്റകുറ്റപണികൾ വേണ്ടിവരും. ഭാഗ്യദിനം വെള്ളി.
പൂരുരൂട്ടാതി: കച്ചവടത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ ലാഭം ലഭിക്കും. അന്യരെ സഹായിക്കും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. ധനപരമായി മികച്ചവാരമാണ്. ശത്രുശല്യം വർദ്ധിക്കും. ഭാഗ്യദിനം വ്യാഴം.
ഉത്തൃട്ടാതി: ജോലി സാദ്ധ്യത. സ്നേഹബന്ധം യാഥാർത്ഥ്യമാകും. ബഹുമതി ലഭിക്കും. പരീക്ഷകളിൽ ഭേദപ്പെട്ട വിജയം. കുടുംബപരമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഭക്ഷ്യവിഷബാധ ഏൽക്കാനിടയുണ്ട്. ഭാഗ്യദിനം ബുധൻ.
രേവതി: സന്താനഭാഗ്യത്തിന് സാദ്ധ്യത. ഉദ്ദിഷ്ടകാര്യസിദ്ധി. ആഗ്രഹിച്ച യാത്രകൾ നടത്തും. പഠനരംഗത്തുള്ള തടസ്സം നീങ്ങും. ചില സ്ഥാനമാനങ്ങൾ ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക. ഭാഗ്യദിനം വെള്ളി.